ലോകകപ്പ് ഫുട്‌ബോള്‍, വേദിയൊരുക്കാനുള്ള ശ്രമങ്ങളുമായി സൗദി അറേബ്യ മുന്നോട്ട്; ആതിഥേയത്വം വഹിക്കുന്നതിനുള്ള ഫയലിൽ കിരീടാവകാശി ഒപ്പുവെച്ചു

ജിദ്ദ : 2034 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട സൗദി അറേബ്യയുടെ നാമനിര്‍ദേശ ഫയലിന് അന്തിമരൂപമായി. അന്തിമ ഫയലില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഒപ്പുവെച്ചു. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഫിഫക്ക് സമര്‍പ്പിക്കാനുള്ള തയാറെടുപ്പെന്നോണം എല്ലാ വിശദാംശങ്ങളും വ്യവസ്ഥകളും പൂര്‍ത്തിയാക്കിയാണ് ഫയലിന് അന്തിമരൂപം നല്‍കിയത്. സൗദി സ്‌പോര്‍ട്‌സ് മന്ത്രിയും സൗദി ഒളിംപിക് ആന്റ് പാരാലിംപിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്റെയും സൗദി അറേബ്യന്‍ […]

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണമെന്ന് എൻ.എച്ച്.എ.ഐ.യോട് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടു

തിരുവനന്തപുരം:ദേശീയപാത 66 നിർമ്മാണത്തിൽ ആവശ്യമായ സുരക്ഷ ഉറപ്പാക്കണം എന്ന് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടു.ദേശീയപാത അതോറിറ്റിക്കാണ് പൊതുമരാമത്ത് വകുപ്പ് ഈ ആവശ്യം ഉന്നയിച്ച് കത്ത് നൽകിയത്. സുരക്ഷ ഉറപ്പാക്കാൻ വിദഗ്ദ്ധരുടെ സഹായത്തോടെ സാങ്കേതിക പരിശോധന ഉറപ്പാക്കണം എന്നും കേരളം ആവശ്യപ്പെട്ടു.പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം വകുപ്പു സെക്രട്ടറിയാണ് ദേശീയപാത അതോറിറ്റി അധികൃതർക്ക് കത്തയച്ചത്. ദേശീയപാതക്കായി മണ്ണെടുത്തയിടങ്ങളിൽ കനത്തമഴയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതും പരിശോധിക്കണം. തുടർ മണ്ണെടുപ്പുകൾ ഉണ്ടെങ്കിൽ ശാസ്ത്രീയമാണെന്ന് ഉറപ്പു വരുത്തണം. നേരത്തെ പദ്ധതി അവലോകന […]

തൊഴിലവസരങ്ങൾ മലപ്പുറം ജില്ല സ്വയം തൊഴിൽ വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ കുറഞ്ഞ പലിശ നിരക്കിൽ നടപ്പിലാക്കുന്ന (നാല് ശതമാനം മുതൽ ഒമ്പത് ശതമാനം വരെ) വിവിധ സ്വയം തൊഴിൽ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ട സ്വയംതൊഴിൽ തുടങ്ങാൻ ആരംഭിക്കുന്ന സംരംഭകർക്ക് അപേക്ഷികാം. അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കുമായി മലപ്പുറം അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് സമീപം പ്രവര്‍ത്തിക്കുന്ന കോർപ്പറേഷന്റെ മലപ്പുറം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : […]

പെരിന്തൽമണ്ണ സ്വദേശി ദമാം എയർപോർട്ടിൽ മരണപ്പെട്ടു

ദമാം: പെരിന്തൽമണ്ണ ആനമങ്ങാട് പാലോളിപ്പറമ്പ് മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (38 വയസ്സ്) ദമാം എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. ഉച്ചക്ക് 12 മണിക്കുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് അവധിക്കായി വരുന്നതിനു എയർപോർട്ടിൽ എത്തിയ അദ്ദേഹം എമിഗ്രെഷനിൽ എത്തി പാസ്പോര്ട്ട് പരിശോധിച്ചപ്പോൾ എക്‌സിറ് റീ എൻട്രി ഇല്ലാത്തതിനെത്തുടർന്നു പുറത്തു പോയിസ്പോൺസറെ വിളിച്ചു റീ എൻട്രി അടിച്ചു വരാൻ എമിഗ്രെഷൻ ഓഫീസർ നിർദ്ദേശിച്ചു.തുടർന്ന്പുറത്തേക്കിറങ്ങിയതായിരുന്നു ശിഹാബ്.ഇതിനിടയിൽ എയർ പോർട്ടിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്നാണ് […]

രാത്രി പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് കൂട്ടും, പകൽ സമയത്തെ നിരക്ക് കുറക്കും; മന്ത്രി

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകും. പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ […]