മൊബൈലിൽ ഗെയിം കളിക്കാൻ മകന്ഫോൺ കൊടുത്തില്ല മാതാവിനെ കത്തി കൊണ്ട് കഴുത്തിന് വെട്ടി സംഭവം കോഴിക്കോട്തിക്കോടിയിൽ
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മൊബൈലിൽ ഗെയിം കളിക്കാൻ മകന്ഫോൺ കൊടുത്തില്ല നൊന്തു പ്രസവിച്ച് പോറ്റി വളർത്തിയപൊന്നുമ്മയെ കത്തി കൊണ്ട് കഴുത്തിന് വെട്ടി ഗുരുതരാവസ്ഥയിൽ മാതാവ് ആസ്പത്രിയിൽസംഭവം കോഴിക്കോട് ജില്ലയിലെതിക്കോടിയിൽ
കരുതിയിരിക്കുകനേരിന്റെ മാർഗത്തിൽ നന്മയുടെ പ്രകാശം മക്കളിൽ അനുഗ്രഹമായി തീരുവാൻനാഥനോട് പ്രാർത്ഥിക്കുകഅതോടൊപ്പം അവന്റെ കൂട്ടുകാരെ കുറിച്ച് നന്നായി വിലയിരുത്തുക
ചുറ്റും ലഹരിയുടെ ലോകം പിഞ്ചു മക്കളിലേക്കും എത്തിച്ചേരുകയാണ്.,
പയ്യോളി (കോഴിക്കോട്)∙ ഗെയിം കളിക്കുന്നതിന് മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഗെയിമിന് അടിമയാണ് മകനെന്നാണ് ലഭിക്കുന്ന വിവരം.
പതിനാലുകാരൻ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്തു തരാൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ അമ്മയുടെ ഫോൺ തരണമെന്നും നിർബന്ധം പിടിച്ചു. ഇതിനു തയാറാകാത്തതിനെ തുടർന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരുക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.