- കടുവ ചത്തതാണെങ്കിലും കൊന്നതാണെങ്കിലും സന്തോഷമായെന്ന് രാധയുടെ കുടുംബം
വയനാട്: പഞ്ചാരക്കൊല്ലിയിൽ ഭീതി പരത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതിൽ സന്തോഷമെന്ന് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബം. സന്തോഷമുണ്ടെന്നും ഇനി ഒരാൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞദിവസം വനംമന്ത്രി എ കെ ശശീന്ദ്രൻ രാധയുടെ വീട് സന്ദർശിച്ചിരുന്നു. സ്ഥലത്ത് വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. കടുവ ചത്തതാണെങ്കിലും കൊന്നതാണെങ്കിലും ഈ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്തിയതിന് എല്ലാവർക്കും നന്ദി ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു.