മുഖ്യമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിക്കിടെ ദീര്‍ഘനേരം സംസാരം; വനിതാ പോലീസുകാര്‍ക്കെതിരെ അച്ചടക്കനടപടി

 

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഡ്യൂട്ടിക്കിടെ ദീർഘനേരം സംസാരിച്ചുനിന്ന വനിതാ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ഷബ്ന ബി കമാൽ, ജ്യോതി ജോർജ് എന്നിവർക്കെതിരെയാണ് കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നടപടി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ജനുവരി 14 ന് നടന്ന കോൺക്ലേവിനിടെയാണ് നടപടിക്കാസ്‌പദമായ സംഭവം.

ഷബ്‌ന ബി കമാലിനെ എക്‌സിബിഷൻ ഹാൾ ഡ്യൂട്ടിക്കും ജ്യോതി ജോർജിനെ കോമ്പൗണ്ട് മഫ്തി ഡ്യൂട്ടിക്കും സിവിൽ വേഷത്തിലായിരുന്നു ചുമതല. പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ശ്രദ്ധിക്കാതെ രണ്ട് ഉദ്യോഗസ്ഥർ കണ്ടു മുട്ടുമ്പോഴുള്ള സാധാരണ കുശലാന്വേഷണങ്ങൾക്ക് വേണ്ടി വരുന്നതിലധികം സമയം സംസാരിച്ചുവെന്നാണ് കണ്ടെത്തൽ

മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും ഉൾപ്പെടുത്ത പരിപാടിയുടെ ഗൗരവം ഉൾക്കൊള്ളാതെയാണ് ഇതെന്നും നടപടി സ്വീകരിച്ചു കൊണ്ടുള്ള ഉത്തരവിൽ ചൂണ്ടികാട്ടുന്നു.

ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യവിലോപവും അജാഗ്രതയുമാണ് ഇരുവരുടേയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *