മലപ്പുറം തലപ്പാറയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു.

 

 

മലപ്പുറം:തിരൂരങ്ങാടിയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. ദേശീയപാത തലപ്പാറ വലിയപറമ്പിൽ ഇന്ന് ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മൂന്നിയൂർ പാലക്കലിൽ താമസിക്കുന്ന മുന്നുകണ്ടത്തിൽ സക്കീറിന്റെ ഭാര്യ സുമി(40), മകൾ ഷബാ ഫാത്തിമ(17) എന്നിവർക്കാണ് വെട്ടേറ്റത്.

പാലക്കലിൽ നിന്നു മുൻപ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുമ്പോൾ ഓവർടേക്ക് ചെയ്തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത്. രണ്ടു പേരുടെയും വലതുകൈയ്ക്കാണ് വെട്ടേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുവരുടെയും കൈയ്ക്കു തുന്നലുണ്ട്. തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *