പേനയ്ക്ക് വേണ്ടി സഹോദരിയുമായി തർക്കം; തിരുവനന്തപുരത്ത് 10 വയസുകാരി തൂങ്ങി മരിച്ച നിലയിൽ

നാലാം ക്ലാസ് വിദ‍്യാർഥിനിയായ ദിൽഷിതയെയാണ് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

തിരുവനന്തപുരം: വെള്ളനാട് കുളക്കോട് പത്ത് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാലാം ക്ലാസ് വിദ‍്യാർഥിനിയായ ദിൽഷിതയെയാണ് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷിത അനുജത്തിയോടൊപ്പം കളിക്കുകയായിരുന്നു. ഇതിനിടെ ശുചി മുറിയിൽ കയറി വാതിലടക്കുകയും പിന്നീട് ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

 

മൃതദേഹം വെള്ളനാട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുകൾക്ക് വിട്ടു നൽകും. സംഭവത്തിൽ ആര‍്യനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ദിൽഷിതയും അനുജത്തിയും അമ്മൂമയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു. പേനയ്ക്ക് വേണ്ടി കുട്ടികൾ തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *