റഹീമിന്റെ മോചനം വൈകും, കേസ് വീണ്ടും നീട്ടി

 

 

റിയാ​ദ്: കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി വീണ്ടും നീട്ടി. കോടതി ആവശ്യപ്പെട്ട രേഖകള്‍ ഗവര്‍ണറേറ്റില്‍ നിന്ന് ലഭിക്കാനുളളതാണ് കാരണം. തുടർച്ചയായ ഒമ്പതാം തവണയാണ് കോടതി കേസ് നീട്ടിവെക്കുന്നത്. സൗദി പൗരൻ കൊല്ലപ്പെട്ട കേസിലാണ് റഹീം ജയിലിൽ കഴിയുന്നത്. കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കും.

 

റഹീമിന്റെ അഭിഭാഷകർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ സവാദ്, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവർ ഹാജരായിരുന്നു.

 

കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് ഗവർണറേറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു. മോചനം വൈകുന്നതിനാൽ ജാമ്യാപേക്ഷ നൽകിയതായി റഹീമിന്റെ അഭിഭാഷക ഡോ റെന അറിയിച്ചു.

 

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *