കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ചാംപ്യൻസ് ട്രോഫി കിരീടത്തിൽ ഇന്ത്യൻ മുത്തം. മിച്ചൽ സാന്റ്നറിനേയും സംഘത്തിനേയും നാല് വിക്കറ്റിന് ഇന്ത്യ തോൽപ്പിച്ചു. 252 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആറ് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ജയം പിടിച്ചത്. ഇന്ത്യയുടെ മൂന്നാം ചാംപ്യൻസ് ട്രോഫി കിരീട നേട്ടമാണ് ഇത്. രോഹിത് ശർമ രണ്ടാം ഐസിസി കിരീടത്തിലേക്ക് കൂടി ഇന്ത്യയെ എത്തിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ വട്ടം ചാംപ്യൻസ് ട്രോഫി കിരീടം നേടുന്ന ടീമായും ഇന്ത്യ മാറി.
രോഹിത് ശർമ നൽകിയ മികച്ച തുടക്കമാണ് ഇന്ത്യക്ക് ചെയ്സിങ്ങിൽ ആധിപത്യം നൽകിയത്. ന്യൂസിലൻഡിന് ഗിൽ, കോഹ്ലി എന്നിവരുടെ വിക്കറ്റുകൾ തുടരെ വീഴ്ത്തി ഇന്ത്യയെ സമ്മർദത്തിലാക്കാനായിരുന്നു. എന്നാൽ ഇന്ത്യയെ കിരീടത്തിൽ മുത്തമിടുന്നതിൽ നിന്ന് തടയാൻ അവർക്കായില്ല.
ചാംപ്യൻസ് ട്രോഫി ഫൈനലിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യക്ക് മുൻപിൽ വെച്ചത് 252 റൺസ് വിജയ ലക്ഷ്യം. ഇന്ത്യയുടെ നാല് സ്പിന്നർമാരും ചേർന്ന് ന്യൂസിലൻഡിനെ കൂറ്റൻ സ്കോറിലേക്ക് എത്തുന്നതിൽ നിന്ന് പിടിച്ചുകെട്ടി. എന്നാൽ ബ്രേസ് വെൽ കണ്ടെത്തിയ അർധ ശതകം 250 എന്ന സ്കോറിലേക്ക് എത്താൻ ന്യൂസിലൻഡിനെ സഹായിച്ചു. കുൽദീപും വരുണും രണ്ട് വിക്കറ്റ് പിഴുതു. രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്പ്സുമാണ് മാന്യമായ സ്കോർ കണ്ടെത്താൻ ന്യൂസിലൻഡിനെ സഹായിച്ചത്.