കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കാസര്‍കോട്: പൈവളിഗെയിൽ പതിനഞ്ച് വയസുകാരിയും ഓട്ടോ ഡ്രൈവറായ യുവാവും മരിച്ച സംഭവത്തിൽ ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന് സൂചന നൽകുന്ന പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രദീപിന്റെയും 15 വയസുകാരിയുടെയും മൃതദേഹങ്ങൾ ഉണങ്ങിയ നിലയില്‍ (മമ്മിഫൈഡ്)ആയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ കൂടുതൽ പഴക്കമുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. വിശദമായ പരിശോധയ്ക്കുവേണ്ടി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ ആത്മഹത്യാ ചെയ്യാനുണ്ടായ കാരണം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല അന്വേഷണം പുരോഗമിക്കുകയാണ്. ഇരുവരുടേയും ഫോണുകൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.