കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ന്യൂഡൽഹി: ഡൽഹിയിലെ മഹിപാൽപൂർ പ്രദേശത്തെ ഒരു ഹോട്ടലിൽ വിദേശ വനിത കൂട്ടബലാൽസംഗത്തിനിരയായി. സംഭവത്തിൽ 2 പേരെ ഡൽഹി പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കൈലാഷ്, വസിം എന്നിവരാണ് അറസ്റ്റിലായത്.
ബ്രിട്ടീഷ് യുവതിയും കേസിലെ പ്രതികളിലൊരാളായ കൈലാഷും ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്നു. യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോൾ യുവതി ഇയാളെ കാണാൻ പോയിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ യുവതിയെ കാണാമെന്ന് ഇയാ ൾ പറഞ്ഞിരുന്നു. എന്നാൽ യുവതിക്ക് ഗോവയും മഹാരാഷ്ട്രയും മാത്രമെ സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുള്ളു. തനിക്ക് അങ്ങോട്ട് വന്ന് കാണാൻ സാധിക്കില്ലെന്നും അതുകൊണ്ട് ഡൽഹിയിലേക്ക് വരാനും ഇയാൾ ആവശ്യപ്പെടുകയുമായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെത്തിയ യുവതി, മഹിപാൽപൂരിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു. യുവതിയുടെ ക്ഷണപ്രകാരം കൈലാഷ് ഹോട്ടലിൽ അവരെ സന്ദർശിച്ചു. യുവതിക്കൊപ്പം മദ്യപ്പിച്ച ശേഷം ഇയാൾ യുവതിയെ ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് എതിർത്തതോടെ ഇയാൾ വാസിമിനെ വിളിച്ചുവരുത്തുകയായിരുന്നു.
2 പ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഡൽഹി പൊലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരമറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ദിവസങ്ങൾക്കു മുന്‍പ് 2025 മാർച്ച് 6 ന്, കർണാടകയിൽ ഒരു ഇസ്രായേലി ടൂറിസ്റ്റും അവരുടെ ഇന്ത്യൻ ഹോംസ്റ്റേ ഉടമയും കൂട്ടബലാത്സംഗത്തിന് ഇരയായതിന് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം