സം​​സ്ഥാ​​ന​​ത്തെ 3893 റേ​​ഷ​​ൻ ക​​ട​​ക​​ൾ പൂ​​ട്ട​​ണ​​മെ​​ന്ന് സ​​ര്‍ക്കാ​​ര്‍ നി​​യോ​​ഗി​​ച്ച വി​​ദ​​ഗ്ധ​​സ​​മി​​തി റി​​പ്പോ​​ര്‍ട്ട്

 

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

സം​​സ്ഥാ​​ന​​ത്തെ 3893 റേ​​ഷ​​ൻ ക​​ട​​ക​​ൾ പൂ​​ട്ട​​ണ​​മെ​​ന്ന് സ​​ര്‍ക്കാ​​ര്‍ നി​​യോ​​ഗി​​ച്ച വി​​ദ​​ഗ്ധ​​സ​​മി​​തി റി​​പ്പോ​​ര്‍ട്ട്. റേ​​ഷ​​ൻ വ്യാ​​പാ​​രി​​ക​​ളു​​ടെ വേ​​ത​​ന​​പ​​രി​​ഷ്ക​​ര​​ണം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​ശ്ന​​ങ്ങ​​ൾ പ​​ഠി​​ക്കാ​​ൻ ഭ​​ക്ഷ്യ​​വ​​കു​​പ്പ് നി​​യോ​​ഗി​​ച്ച മൂ​​ന്നം​​ഗ വ​​കു​​പ്പു​​ത​​ല​​സ​​മി​​തി സ​​ർ​​ക്കാ​​റി​​ന് സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ടി​​ലാ​​ണ് ഒ​​രു ക​​ട​​യി​​ൽ പ​​ര​​മാ​​വ​​ധി 800 കാ​​ർ​​ഡ് വ​​ര​​ത്ത​​ക്ക രീ​​തി​​യി​​ൽ റേ​​ഷ​​ൻ ക​​ട​​ക​​ളു​​ടെ എ​​ണ്ണം 10,000 ആ​​യി നി​​ജ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യം മു​​ന്നോ​​ട്ടു​​വെ​​ച്ച​​ത്.

സം​​സ്ഥാ​​ന​​ത്ത്​ 13893 റേ​​ഷ​​ൻ ക​​ട​​ക​​ളാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്. ഇ​​വ​​യി​​ൽ 15 ക്വി​​ന്റ​​ലി​​ന് താ​​ഴെ വി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന 85 ക​​ട​​ക​​ളു​​ണ്ട്. ഇ​​ത്ത​​രം ക​​ട​​ക​​ൾ കൂ​​ടു​​ത​​ലും തെ​​ക്ക​​ൻ ജി​​ല്ല​​ക​​ളി​​ലാ​​ണ്. ഇ​​വ തു​​ട​​രേ​​ണ്ട​​തു​​ണ്ടോ​​യെ​​ന്ന് സ​​ർ​​ക്കാ​​ർ പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു. പു​​തി​​യ റേ​​ഷ​​ൻ ക​​ട​​ക​​ൾ അ​​നു​​വ​​ദി​​ക്കു​​ന്ന​​ത് നി​​യ​​ന്ത്രി​​ക്ക​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

ഓ​​രോ ക​​ട​​യി​​ലും ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കാ​​ർ​​ഡു​​ക​​ളു​​ടെ എ​​ണ്ണ​​വും അ​​വ​​ർ​​ക്ക് ആ​​വ​​ശ്യം​​വ​​രു​​ന്ന ധാ​​ന്യ​​ങ്ങ​​ളു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് വ്യാ​​പാ​​രി​​ക​​ൾ​​ക്ക് ക​​മീ​​ഷ​​ൻ ന​​ൽ​​കു​​ന്ന​​ത്. പോ​​ർ​​ട്ട​​ബി​​ലി​​റ്റി സം​​വി​​ധാ​​നം നി​​ല​​വി​​ലു​​ള്ള​​തി​​നാ​​ൽ ഈ ​​രീ​​തി​​യി​​ൽ ക​​മീ​​ഷ​​ൻ ന​​ൽ​​കു​​ന്ന​​ത്. പോ​​ർ​​ട്ട​​ബി​​ലി​​റ്റി സം​​വി​​ധാ​​നം നി​​ല​​വി​​ലു​​ള്ള​​തി​​നാ​​ൽ ഈ ​​രീ​​തി​​യി​​ൽ ക​​മീ​​ഷ​​ൻ ന​​ൽ​​കു​​ന്ന​​ത് തി​​ക​​ച്ചും അ​​ശാ​​സ്ത്രീ​​യ​​മാ​​ണ്. അ​​തി​​നാ​​ൽ ഓ​​രോ ക​​ട​​യി​​ലെ​​യും വി​​ൽ​​പ​​ന മാ​​ത്രം അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ക​​മീ​​ഷ​​ൻ നി​​ശ്ച​​യി​​ക്ക​​ണ​​മെ​​ന്നും മു​​ൻ റേ​​ഷ​​നി​​ങ് ക​​ൺ​​ട്രോ​​ള​​ർ കെ. ​​മ​​നോ​​ജ് കു​​മാ​​ർ, വി​​ജി​​ല​​ൻ​​സ് ഓ​​ഫി​​സ​​ർ എ​​സ്.​​എ​​സ്. അ​​നി​​ദ​​ത്ത്, നി​​യ​​മ ഉ​​ദ്യോ​​ഗ​​സ്ഥ കെ. ​​ഉ​​ഷ എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ട്ട സ​​മി​​തി സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ടി​​ലു​​ണ്ട്.

45 ക്വി​​ന്‍റ​​ൽ വ​​രെ​​യു​​ള്ള ക​​ട​​ക​​ൾ​​ക്ക് നി​​ല​​വി​​ൽ 18,000 രൂ​​പ ക​​മീ​​ഷ​​ന്‍ എ​​ന്ന​​ത് 22,500 രൂ​​പ​​യാ​​യി വ​​ർ​​ധി​​പ്പി​​ക്കാം. 45 ക്വി​​ന്‍റ​​ലി​​ന് മു​​ക​​ളി​​ൽ വി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന ഓ​​രോ ക്വി​​ന്‍റ​​ലി​​നും നി​​ല​​വി​​ൽ 180 രൂ​​പ​​യാ​​ണ് സ​​ര്‍ക്കാ​​ര്‍ ന​​ൽ​​കു​​ന്ന​​ത്. ഇ​​ത് 200 രൂ​​പ​​യാ​​യി ഉ​​യ​​ര്‍ത്താ​​മെ​​ന്നും ശി​​പാ​​ര്‍ശ​​യി​​ലു​​ണ്ട്. ഇ​​ത്ത​​ര​​ത്തി​​ൽ വേ​​ത​​ന പ​​രി​​ഷ്ക​​ര​​ണം ന​​ട​​പ്പാ​​ക്കു​​മ്പോ​​ൾ പ്ര​​തി​​മാ​​സം ഏ​​ഴ് കോ​​ടി​​യു​​ടെ അ​​ധി​​ക​​ബാ​​ധ്യ​​ത ഖ​​ജ​​നാ​​വി​​ലു​​ണ്ടാ​​കും. ഇ​​ത്​ മ​​റി​​ക​​ട​​ക്കാ​​ൻ നീ​​ല കാ​​ർ​​ഡു​​കാ​​ർ​​ക്ക് ന​​ൽ​​കു​​ന്ന അ​​രി​​യു​​ടെ വി​​ല നാ​​ലി​​ൽ​​നി​​ന്ന് ആ​​റ് രൂ​​പ​​യാ​​യി വ​​ർ​​ധി​​പ്പി​​ക്ക​​ണം. നീ​​ല കാ​​ർ​​ഡു​​കാ​​ർ​​ക്കു​​ള്ള അ​​രി​​വി​​ല വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​ലൂ​​ടെ പ്ര​​തി​​മാ​​സം 3.14 കോ​​ടി സ​​ർ​​ക്കാ​​റി​​ന് അ​​ധി​​ക വ​​രു​​മാ​​ന​​മാ​​യി ല​​ഭി​​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

റേ​​ഷ​​ൻ ക​​ട​​ക​​ൾ വ​​ഴി​​യു​​ള്ള പ​​ഞ്ചാ​​സാ​​ര, മ​​ണ്ണെ​​ണ്ണ എ​​ന്നി​​വ​​യു​​ടെ വി​​ത​​ര​​ണ വി​​ല​ വ​​ർ​​ധി​​പ്പി​​ക്ക​​ണം. ഈ ​​ന​​ട​​പ​​ടി​​ക​​ളി​​ലൂ​​ടെ സ​​ര്‍ക്കാ​​റി​​ന് സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത​​യി​​ല്ലാ​​തെ ത​​ന്നെ വേ​​ത​​ന വ​​ർ​​ധ​​ന​​വും റേ​​ഷ​​ൻ വ്യാ​​പാ​​രി ക്ഷേ​​മ​​നി​​ധി ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ളും സ്വീ​​ക​​രി​​ക്കാ​​ന്‍ ക​​ഴി​​യു​​മെ​​ന്നും റി​​പ്പോ​​ര്‍ട്ടി​​ലു​​ണ്ട്.

​​ മ​​റ്റ് ശി​​പാ​​ര്‍ശ​​കള്‍

▪️കെ-​​സ്റ്റോ​​ർ പ​​ദ്ധ​​തി​​യി​​ൽ പ​​ര​​മാ​​വ​​ധി റേ​​ഷ​​ൻ ക​​ട​​ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണം. കൂ​​ടു​​ത​​ൽ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ റേ​​ഷ​​ൻ ക​​ട​​ക​​ൾ​​വ​​ഴി വി​​ത​​ര​​ണം ചെ​​യ്യു​​വാ​​ൻ ക​​ഴി​​യു​​മോ​​യെ​​ന്ന് പ​​രി​​ശോ​​ധി​​ക്ക​​ണം

▪️റേ​​ഷ​​ൻ ക​​ട​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന സ​​മ​​യം രാ​​വി​​ലെ ഒ​​മ്പ​​തു​​മു​​ത​​ൽ ഒ​​രു​​മ​​ണി​​വ​​രെ​​യും വൈ​​കീ​​ട്ട്​ നാ​​ല് മു​​ത​​ൽ ഏ​​ഴ് വ​​രെ​​യു​​മാ​​യി നി​​ശ്ച​​യി​​ക്ക​​ണം.

▪️ലൈ​​സ​​ൻ​​സി​​ക​​ൾ, കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ, സെ​​യി​​ൽ​​സ്മാ​​ൻ എ​​ന്നി​​വ​​ർക്ക് ആ​​രോ​​ഗ്യ ഇ​​ൻ​​ഷു​​റ​​ൻ​​സ് പ​​ദ്ധ​​തി ആ​​വി​​ഷ്ക​​രി​​ക്കാം.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *