കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഫൈജാസിനെ പൊലീസും ഫയർഫോഴ്സും എത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
തലശേരി: വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് കലാകാരൻ മരിച്ചു. ഉളിയിൽ സ്വദേശി ഫൈജാസാണ് മരിച്ചത്. മൈസൂരു സംസ്ഥാന പാതയിൽ പുന്നാടാണ് അപകടം നടന്നത്. ഇരിട്ടി ഭാഗത്തെക്ക് വരുകയായിരുന്ന കാറും ഫൈജാസ് സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ ഫൈജാസിന്‍റെ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.
വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഫൈജാസിനെ പൊലീസും ഫയർഫോഴ്സും എത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മറ്റുളളവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.