മോഷ്ടാവായ അരുൺ ഗോപിയെ എസ്എച്ച് മൗണ്ട് ഭാഗത്തു നിന്നും പിടികൂടാനെത്തിയതായിരുന്നു ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ
കോട്ടയം: കോട്ടയം എസ്എച്ച് മൗണ്ടിൽ പൊലീസുകാരനെ മേഷണ കേസ് പ്രതി കുത്തിപരുക്കേൽപ്പിച്ചു. ഗാന്ധി നഗർ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് പരുക്കേറ്റത്. നിരവധി കേസുകളിൽ പ്രതിയായ അരുൺ ഗോപിയാണ് ആക്രമിച്ചത്. പരുക്കേറ്റ സുനുവിനെ കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി.
മോഷ്ടാവായ അരുൺ ഗോപിയെ എസ്എച്ച് മൗണ്ട് ഭാഗത്തു നിന്നും പിടികൂടാനെത്തിയതായിരുന്നു ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ. ഇതിനിടെ ഇയാൾ പൊലീസുകാരന്റെ തലയിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സനു ഗോപി നിലവിൽ കോട്ടയം മെഡിക്കൽ കോളെജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായാണ് വിവരം.









