കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കൊച്ചിയിൽ ആംബുലൻസിന്റെ വഴിമുടക്കിയുള്ള സ്കൂട്ടർ യാത്രയിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച യുവതിയോട് നാളെ എറണാകുളം ആർടി ഒയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദേശം നൽകി.
ആലുവയിൽ നിന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ എറണാകുളത്തേക്ക് കൊണ്ടുപോയ ആംബുലൻസിനെയാണ് സ്കൂട്ടർ യാത്രക്കാരി കടത്തിവിടാതിരുന്നത്. കലൂർ മെട്രോ സ്റ്റേഷൻ മുതൽ സിഗ്നൽ വരെ ആംബുലൻസിന് മുന്നിൽ നിന്ന് ഇവർ വഴി മാറിയില്ല. കൈ അറ്റുപോയ രോഗിയുമായി കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയ ആംബുലൻസിനാണ് യുവതി മാർഗ്ഗ തടസ്സമുണ്ടാക്കിയത്.
സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. ആംബുലൻസിന്റെ മുൻ സീറ്റിലുണ്ടായിരുന്ന വ്യക്തിയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്.