”മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം”, ശബരിമലയിൽ മമ്മൂട്ടിക്കുവേണ്ടി മോഹൻലാലിന്‍റെ വഴിപാട്

 

ചൊവ്വാഴ്ച വൈകിട്ട് ശബരിമല ദര്‍ശനം നടത്തിയപ്പോഴാണു മമ്മൂട്ടിക്കു വേണ്ടി മോഹന്‍ലാല്‍ ഉഷപൂജ നടത്തിയത്

 

സന്നിധാനം: നടന്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തി മോഹന്‍ലാല്‍. ചൊവ്വാഴ്ച വൈകിട്ട് ശബരിമല ദര്‍ശനം നടത്തിയപ്പോഴാണു മോഹന്‍ലാല്‍ വഴിപാട് നടത്തിയത്.

 

പമ്പയിലെ ഗണപതി കോവിലില്‍നിന്ന് കെട്ടുനിറച്ചാണു മോഹൻലാൽ മലകയറിയത്. സുഹൃത്ത് കെ. മാധവനും കൂടെയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാണു മലയിറങ്ങുക.

 

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് മമ്മൂട്ടിക്കായി വഴിപാട് നടത്തിയത്. മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്രയുടെ പേരിലും വഴിപാട് നടത്തി.

 

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍ ഈ മാസം 27നാണ് റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമാണിത്. ഇതിനു മുന്നോടിയായിട്ടാണു താരം ശബരിമല ദര്‍ശനം നടത്തിയത്.

 

ഇതിനിടെ, മമ്മൂട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ, റംസാൻ നോമ്പ് കാരണമാണ് താൻ സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തതെന്നും, അല്ലാതെ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹം തന്നെ വിശദീകരിക്കുകയും ചെയ്തിരുന്നു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *