മലപ്പുറം വൈലത്തൂരിൽ നിന്നും 24 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

 

കോഴിച്ചെന സ്വദേശി കൈതക്കാട്ടിൽ മുഹമ്മദ് റാഫിയെ കൽപ്പകഞ്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്

 

മലപ്പുറം: മലപ്പുറം വൈലത്തൂരിൽ കുഴപ്പണം പിടികൂടി. ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന രേഖകളില്ലാത്ത 24 ലക്ഷം രൂപയാണ് പിടികൂടിയത്.

 

കോഴിച്ചെന സ്വദേശി കൈതക്കാട്ടിൽ മുഹമ്മദ് റാഫിയെ കൽപ്പകഞ്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം

 

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വൈലത്തൂരിൽ നടത്തിയ പരിശോധനയിലാണ് കുഴപ്പണം പിടിച്ചെടുത്തത്. 500 രൂപയുടെ നോട്ടുകെട്ടുകൾ ബൈക്കിനെ ഹാൻഡിൽ ഭാഗത്തും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു പണമുണ്ടായിരുന്നത്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *