നിപ വൈറസ്: ഒറ്റക്കെട്ടായി ജാഗ്രതയോടെ നേരിടണം; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയോടെ സാഹചര്യത്തെ നേരിടണമെന്ന് മുസ്ല‌ിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് നിപ സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകർ ആവശ്യമായ മുൻകരുതലുകളും സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. വളരെ കരുതലോടെ ഈ സാഹചര്യത്തെ തരണം ചെയ്യാൻ എല്ലാവരും സഹകരിക്കണമെന്ന് തങ്ങൾ അഭ്യർത്ഥിച്ചു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെയും കുടുംബാംഗങ്ങളുടെയും വസതികളില്‍ എല്ലാ ചൊവ്വാഴ്ചകളിലും പതിവുള്ള പൊതുജന സന്ദര്‍ശനം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം മാനിച്ച് മറ്റന്നാൾ (ചൊവ്വ) ഉണ്ടായിരിക്കുന്നതല്ലെന്ന് തങ്ങള്‍ അറിയിച്ചു.

 

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *