മലപ്പുറം : മലപ്പുറം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ വാഹനാപകടം. സ്ത്രീ മരണപ്പെട്ടു. ഭർത്താവിനൊപ്പം സ്കൂട്ടറില്‍ പോകവേ സ്വകാര്യ ബസ് ഇടിച്ച് മലപ്പുറം കുറുവ സ്‌കൂള്‍ പടി മുല്ലപ്പള്ളി മുസ്തഫയുടെ ഭാര്യ ഹഫ്‌സത്ത് (46) ആണ് മരിച്ചത്. അപകടത്തില്‍ മുസ്തഫക്ക് കാലിനും കൈക്കും നിസ്സാര പരിക്കേറ്റു.
മലപ്പുറം കുന്നുമ്മലിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലാണ് അപകടം നടന്നത്. മലപ്പുറത്തെ കണ്ണാശുപത്രിയില്‍ പോയി തിരിച്ച് വരികയായിരുന്ന മുസ്തഫയുടെ സ്കൂട്ടറില്‍ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച കോഴിക്കോട് – പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് തട്ടുകയായിരുന്നു.
തെറിച്ചുവീണ ഹഫ്സത്തിന്റെ തലയില്‍ ബസിന്റെ പിറകിലെ ടയർ കയറിയിറങ്ങി. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും പൂർണമായും തകർന്നു. ഉടൻതന്നെ സമീപത്തെ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.









