അർജുനെ കണ്ടെത്താൻ സർക്കാരിന് സാധിക്കുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുന്റെ കുടുംബത്തിന് മറുപടിയുമായി മുഖ്യമന്ത്രി. അർജുനെ കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ചെയ്യാൻ സാധിക്കുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷിരൂരിലെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ കത്ത് കർണാടക മുഖ്യമന്ത്രി നൽകിയിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയിലും അർജുനായുള്ള തെരച്ചിൽ തുടരുകയാണ്. കാണാതായവരെ കണ്ടെത്താൻ കർണാടക സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അർജുന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു.

അതേസമയം അർജുന്റെ ഭാര്യക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലി നൽകി. ജോലി സ്വീകരിക്കുന്നതായും വീടിന് അടുത്ത് തന്നെയാണ് ബാങ്കെന്നും അർജുന്റെ ഭാര്യയും അറിയിച്ചിരുന്നു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *