സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു; രണ്ട് പേർക്ക് പരിക്ക്..!

കൊണ്ടോട്ടി : പെരുവള്ളൂർ പറമ്പിൽ പീടികക്ക് സമീപം വരപ്പാറയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, രണ്ട് പേർക്ക് പരിക്ക്. മരിച്ചവരിൽ ഒരാൾ കരുവാരക്കുണ്ട് സ്വദേശിയും മറ്റെയാൾ സൂപ്പർ ബസാർ സ്വദേശിയുമാണ് എന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ 9 മണിയോടെ വരപ്പാറ ജങ്ഷനിൽ വെച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ വാഹനത്തിൽ നിന്നും ദൂരേക്ക് തെറിച്ചു വീണു.

അപകടം നടന്ന ഉടനെ പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലെക്കും മാറ്റി.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *