കൊണ്ടോട്ടി : ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട അയവാസികളായ വിദ്യാർത്ഥികളുടെ വേർപാടിൽ വിതുമ്പി നാട്. കോഴിക്കോട് കല്ലായി വട്ടാംപൊയിലിൽ ഇന്നലെ വൈകിട്ട് ആറ്‌മണിയോ ടെയാണ് അപകടം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ബൈക്ക് യാത്രക്കാരായ കൊണ്ടോട്ടി കോടങ്ങാട്, ഇളനീർക്ക മഞ്ഞപുലത്ത് മുഹമ്മദ് അലിദ്(18), കോച്ചാംപള്ളി അമീർ അലിയുടെ മകൻ സാബിത്(21) എന്നിവരാണ് വീട്ടിലേക്കുള്ള യാത്രയിൽ മരിച്ചത്.
ഇരുവരുടെയും മയ്യിത്തുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കൊണ്ടോട്ടിയിൽ എത്തിച്ചു. ഉച്ചക്ക് 02:30 ന് കൊണ്ടോട്ടി കോടങ്ങാട് മഹല്ല് ജുമാമസ്ജിദിൽ വെച്ച് മയ്യിത്ത് നിസ്കാരവും തുടർന്ന് ഖബറടക്കവും നടന്നു.
ഫറോക്കിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന സിറ്റി ബസ് ആണ് ബൈക്കിൽ ഇടിച്ചത്. ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴി സിയാദും കോഴിക്കോട് പി.വി.എസ് ആശുപത്രിയിൽ എത്തിച്ച സാബിതും മരണത്തിന് കീഴടങ്ങി.
സാബിത്ത് കൊണ്ടോട്ടിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഓട്ടോ മൊബൈൽ എൻജിനീയറിങ് വിദ്യാർഥിയും സിയാദ് വാഴക്കാട് ഐ.ടി.ഐ വിദ്യാർഥിയുമാണ്. ഇരുവരും കോഴിക്കോട്ട് പോയി തിരികെ വരുമ്പോഴാണ് അപകടം.
സാബിത്തിൻ്റെ സഹോദരങ്ങൾ: നിദ ഫാത്തിമ, ഷഹാൻ.സിയാദിൻ്റെ സഹോദരങ്ങൾ: മുനവ്വറലി, അഹമ്മദ് ഹാദി, ഫാത്തിമ റിഫ.