പേവിഷ ബാധയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന 7 വയസുകാരി മരിച്ചു

തിരുവനന്തപുരം: പേവിഷ ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. പത്തനാപുരം സ്വദേശിയായ നിയ ഫൈസല്‍ ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു. ഏപ്രില്‍ എട്ടിനാണ് കുട്ടിയെ നായ കടിച്ചത്. ഞെരമ്പില്‍ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു. പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് ഒരു മാസത്തിനിടെ മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് നിയ. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. […]

പത്മശ്രീ കെ വി റാബിയ അന്തരിച്ചു വിദ്യാഭ്യാസ സാമൂഹിക സാസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു

തിരൂരങ്ങാടി : പ്രശസ്ത സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ വി റാബിയ(59)അന്തരിച്ചു. വിദ്യാഭ്യാസ സാമൂഹിക സാസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു റാബിയ. രണ്ടരപതിറ്റാണ്ടിലേറെയായി കാൻസർ രോഗവുമായി പോരാടുകയായിരുന്ന റാബിയ ഇന്ന് രാവിലെയോടെയാണ് അന്തരിച്ചത്. കരളിലേക്ക് കാൻസർ വ്യാപിക്കുകയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിലേക്ക് മാറ്റുകയുമായിരുന്നു. റാബിയ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്നുപോയത്. തിരുരങ്ങാടി പിഎസ്എംഒ കോളേജിൽ ആയിരുന്നു പ്രീഡിഗ്രി പഠനം. പഠനം അവിടെ വച്ച് നിർത്തുകയും ശാരീരിക അവശതകൾ കാരണം വീട്ടിൽ തന്നെ […]

എടിഎം ഇടപാട് നിരക്കുകള്‍ പരിഷ്‌കരിച്ച് ആര്‍ബിഐ; യുഎഇയിലെ പ്രവാസികളെയും ബാധിക്കും, എങ്ങനെയെന്ന് നോക്കാം…

യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ 2025 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എടിഎം ഇടപാട് നിരക്കുകളില്‍ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം ഫീസ് ഘടന പരിഷ്‌കരിച്ചതിനെ തുടര്‍ന്നാണിത്. സൗജന്യ ഇടപാട് പരിധിക്കപ്പുറം പണം പിന്‍വലിക്കുന്നതിനുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു.. കൂടാതെ, ഓരോ മാസവും അനുവദിക്കുന്ന സൗജന്യ പിന്‍വലിക്കലുകളുടെ എണ്ണം ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. മെട്രോപൊളിറ്റന്‍, നോണ്‍-മെട്രോപൊളിറ്റന്‍ പ്രദേശങ്ങള്‍ക്ക് വ്യത്യസ്ത പരിധികളാണ് നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയിലേക്കുള്ള യാത്രകളില്‍ നിങ്ങളുടെ എടിഎം […]

മതാഫ് കാലിയായി, ഇനി ഹജ്ജ് വിസക്കാർ മാത്രം; ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാൻ ഒരുങ്ങി സൗദി

മക്ക: ഹജ്ജ് കർമ്മം തുടങ്ങുന്നതിനായി മക്കയിലേക്കുള്ള പ്രവേശനം ഹജ്ജ് വിസ ഉടമകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതോടെ മതാഫ് ഏതാണ്ട് കാലിയായി. ഏപ്രിൽ 30 മുതൽ ഹജ്ജ് സീസൺ അവസാനിക്കും വരെ മക്കയിലേക്കുള്ള പ്രവേശനം ഹജ്ജ് വിസ ഉടമകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനാൽ ആണ് മതാഫ് (വിശുദ്ധ കഅബയ്ക്ക് ചുറ്റുമുള്ള വെളുത്ത മാർബിൾ കൊണ്ട് നിർമ്മിച്ച പ്രദക്ഷിണ സ്ഥലം) ഏതാണ്ട് കാലിയായത്. ഏതു സമയവും ആയിരക്കണക്കിന് വിശ്വസികളെക്കൊണ്ട് നിറഞ്ഞിരുന്ന മതാഫ് ശൂന്യമാകുന്ന ഒരു അപൂർവ ദൃശ്യത്തിന് ഇന്നലെ വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചു. […]

വിസിറ്റ് വിസക്കാർക്ക് ഹജ്ജിന് സൗകര്യമൊരുക്കിയാൽ ഒരു ലക്ഷം റിയാൽ പിഴ…!!!

റിയാദ്: അനുമതി പത്രമുള്ളവർക്ക് മാത്രം ഹജ്ജ് ചെയ്യാൻ പൂർണമായും കഴിയുന്ന വിധത്തിൽ ശക്തമായ നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം നടപടികൾ കർശനമാക്കി. നിയമവിരുദ്ധമായി ഹജ്ജ് നിർവഹിക്കുന്നതിന് വിസിറ്റ് വിസ ഉടമകൾക്ക് അഭയമോ ഗതാഗതമോ നൽകുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴയാണ് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപനം നടത്തിയത്. ഹജ്ജ് നിർവഹിക്കുന്നതിന് പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കും അത്തരം ലംഘനങ്ങൾ നടത്തുന്നവർക്ക് സൗകര്യ മൊരുക്കുന്നവർക്കും ആഭ്യന്തര മന്ത്രാലയം ഭീമമായ തുകയാണ് പിഴയായി നിശ്ചയിച്ചിട്ടുള്ളത്. വിസിറ്റ് വിസയിൽ എത്തുന്നവർക്ക് വേണ്ട രീതിയിൽ […]

കർണാടകയിൽ വാഹനാപകടം; മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

കർണാടക: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ ,അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. ചിത്രഗുർ‌​ഗ ചിത്രഗുർ‌​ഗ എസ്ജെഎം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. നോമ്പടുക്കുന്നതിനായി രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്ര ഗുര്‍ഗ ജെസിആര്‍ എക്സ്റ്റന്‍ഷന് സമീപത്തു വെച്ച് ബസും ഇവർ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നബീൽ എന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് കണികകൾ: പഠനം.

തിരുവനന്തപുരം: പ്രമുഖ ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിൽ പ്ളാസ്റ്റിക് കണികകളുണ്ടെന്നു പഠനം. പത്തു പ്രമുഖ ബ്രാൻഡുകളെടുത്തു നടത്തിയ പഠനത്തിൽ ലിറ്ററിന് ശരാശരി മൂന്നുമുതൽ പത്തുവരെ കണികകളാണ് കണ്ടെത്തിയത്. നാരുകൾ, ശകലങ്ങൾ, ഫിലിമുകൾ, പെല്ലറ്റുകൾ എന്നിവയുൾപ്പെടെ വിവിധ തരികൾ കാണപ്പെട്ടിട്ടുണ്ട്. കണക്കുപ്രകാരം കുപ്പിവെള്ളംവഴി പ്രതിവർഷം ശരാശരി 153.3 തരികൾ ഉപഭോക്താവിന്റെ ശരീരത്തിലെത്തുമെന്നാണ്. കേരളത്തിൽ വിൽക്കുന്ന കുടിവെള്ളത്തിൽ പ്ലാസ്റ്റിക് കണികകൾ എത്രത്തോളമുണ്ടെന്ന ഈ പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ സ്പ്രിങ്ങർ നേച്ചറിന്റെ ഡിസ്കവർ എൻവയൺമെന്റിലാണ് പ്രസിദ്ധീകരിച്ചത്. സാമ്പിളുകളിൽ എട്ടു വ്യത്യസ്ത പോളിമർ തരികളുടെ […]

വേനൽ മഴ; മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യത. മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റ് 12 ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. പക്ഷേ പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. […]

കരിപ്പൂരിൽ നിന്നും അമിതചാർജ്ജ്: ഇ.ടി.യും രാഘവനും മന്ത്രി കിരൺ റിജ്ജുവിനെ കണ്ടു; എയർ ഇന്ത്യയോട് വിശദീകരണം തേടുമെന്ന് മന്ത്രി

ന്യൂഡൽഹി: കരിപ്പൂരിൽ നിന്നുമുള്ള ഹജ്ജ് യാത്രക്കാരിൽ നിന്നും അമിത ടിക്കറ്റ് ചാർജ്ജ് ഈടാക്കുന്ന എയർ ഇന്ത്യയുടെ നപടി തിരുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് എം.പി.മാരായ ഇ.ടി.മുഹമ്മദ് ബഷീറും എം.കെ.രാഘവനും കേന്ദ്ര ന്യൂനപക്ഷ – ഹജ്ജ് വകുപ്പ് മന്ത്രി കിരൺ റിജ്ജു, സിവിൽ വ്യാമയാന സെക്രട്ടറി എന്നിവരെ കണ്ട് നിവേദനം സമർപ്പിച്ചു. ലോക്സഭയിൽ പലതവണ വിഷയം ഉന്നയിച്ചിരുന്നു. സുപ്രീം കോടതിയും ഈ വിഷയത്തിൽ വ്യാമയാന വകുപ്പ് ഇടപെടണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. എം.പി.മാർ ഉന്നയിച്ച കാര്യങ്ങൾ ന്യായമാണെന്ന് മന്ത്രി കിരൺ റിജ്ജുവിനും വ്യാമയാന സെക്രട്ടറിക്കും ബോധ്യപ്പെട്ടുവെന്നും […]

മുതിര്‍ന്ന ബിജെപി നേതാവ് അഹല്യ ശങ്കര്‍ അന്തരിച്ചു; അന്ത്യം കോഴിക്കോട് വച്ച്

കോഴിക്കോട് : മുതിര്‍ന്ന ബിജെപി നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന അഹല്യ ശങ്കര്‍ അന്തരിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ കോഴിക്കോട് വച്ചായിരുന്നു അന്ത്യം. 1973 ല്‍ കോഴിക്കോട് കോര്‍പറേഷനിലേക്ക് ജനസംഘം സ്ഥാനാര്‍ത്ഥിയായാണ് ആദ്യമായി മത്സരരംഗത്ത് എത്തിയത്. മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മൂന്ന് തവണ ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. രണ്ട് തവണ ബേപ്പൂര്‍, ഒരു തവണ കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. 2000ത്തിൽ കോഴിക്കോട് കോര്‍പറേഷനിലേക്കാണ് അവസാനമായി മത്സരിച്ചത്. […]