തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ. കെ ശൈലജ എം.എൽ.എ പറഞ്ഞു. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഞെട്ടിക്കുന്ന വിവരം തന്നെയാണ്. നമ്മളെല്ലാവരും നേരത്തെ സംശയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സിനിമാ മേഖലയിൽ മാത്രമല്ല സമൂഹം തന്നെ പുരുഷ മേധാവിത്വമുള്ളതാണ്. തൊഴിലിടങ്ങളിൽ പലയിടത്തും ഇതു നിലനിൽക്കുന്നുണ്ട്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
അതുകൊണ്ടാണ് തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമുണ്ടാക്കുന്നതിനായി കംപ്ലെയ്‌മെന്റ് സെല്ലുകൾ രൂപീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ എല്ലാവരെയും അടച്ചാക്ഷേപിക്കാൻ കഴിയില്ല ഇതിനകത്ത് നല്ല മനുഷ്യരും ചീത്ത മനുഷ്യരുമുണ്ടാകാം എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല എന്നാൽ ഇതിനകത്ത് എല്ലാവരും ഇടപെടണം സിനിമാ മേഖലയിലുള്ളവരും സർക്കാരും പൊതു സമൂഹവും ഈ കാര്യത്തിൽ ഇടപെടണമെന്ന് കെ.കെ ശൈലജ ടീച്ചർ ആവശ്യപ്പെട്ടു.