ലൈംഗിക ആരോപണം രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു…

ലൈംഗിക ആരോപണം രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു.

തിരുവനന്തപുരം:ലൈംഗികാരോപണം നേരിട്ട സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. രാജിക്കാര്യം ചലച്ചിത്ര അക്കാദമി അംഗങ്ങളെ അറിയിച്ചതിന് പിന്നാലെയാണ് രേഖാമൂലം വകുപ്പ് മന്ത്രിയെ അറിയിച്ചത്.

 

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെത്തുടർന്നാ ണ് ഗത്യന്തരമില്ലാതെ രഞ്ജിത്തിന്റെ തീരുമാനം. രാജി തീരുമാനത്തിനു പിന്നാലെ ചെയ്ത തെറ്റ് രഞ്ജിത്ത് സമ്മതിച്ചുവെന്ന് നടി ശ്രീലേഖ പ്രതികരിച്ചു. ഒരു രഞ്ജിത്ത് മാത്രമല്ല ഉള്ളത്, നിരവധി പേരുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട സമയാണ്. എല്ലാം പുറത്തുവരെട്ട. ഇനിയെങ്കിലും സ്ത്രീകൾ സ്വന്തം ശക്തി തിരിച്ചറിയണം. കേസെടുക്കുന്ന കാര്യത്തിൽ കേരള പോലീസ് ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല. നിരവധി പേർക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും നടി ചൂണ്ടിക്കാട്ടി.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *