തിരുവനന്തപുരം : സിനിമാ മേഖലയിലെ ചൂഷണത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം ഇന്ന് യോഗം ചേരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും അന്വേഷണപരിധിയിലുണ്ട്. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരെ അന്വേഷണസംഘം കാണും. അന്വേഷണസംഘം ഇവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തും.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വനിത ഉദ്യോഗസ്ഥരാകും ഇവരുടെ മൊഴി രേഖപ്പെടുത്തുക. പരാതിയുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. പോക്സോ കുറ്റമാണെങ്കില്‍ പരാതിയില്ലാതെയും കേസെടുക്കും. ജസ്റ്റിസ് ഹേമയില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കുമെന്നാണ് വിവരം