തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന തൊഴില്‍നികുതി (പ്രൊഫഷണല്‍ ടാക്സ്) കൂട്ടാൻ സർക്കാർ തീരുമാനിച്ചു. പ്രതിമാസം 12,000 രൂപമുതല്‍ ഒരുലക്ഷം രൂപവരെ വരുമാനമുള്ളവരില്‍ നിന്നും ഇപ്പോഴുള്ളതിന്റെ ഇരട്ടി തുക ഈടാക്കും.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പരിഷ്കരിച്ച തൊഴില്‍നികുതി ഒക്ടോബർ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 11,999 രൂപ വരുമാനമുള്ളവർ ഇപ്പോഴത്തെപ്പോലെ നികുതിയുടെ പരിധിയില്‍ വരില്ല. ഒരുലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപവരെ വരുമാനം ഉള്ളവരില്‍നിന്നും ഈടാക്കുന്ന 1000 രൂപയും ഒന്നേകാല്‍ ലക്ഷത്തിന് മുകളിലുള്ളവർ നല്‍കേണ്ട 1250 രൂപയും കൂട്ടിയിട്ടില്ല. ദിവസക്കൂലിക്കാർ ഒഴികെയുള്ള എല്ലാ തൊഴില്‍ മേഖലയിലുള്ളവരും ആറ് മാസത്തിലൊരിക്കല്‍ നികുതി അടയ്ക്കണം.
സർക്കാർ ജീവനക്കാYർക്കും ബാധകമാണ് തൊഴില്‍നികുതി. ഭരണഘടനാ വ്യവസ്ഥയനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് 2500 രൂപവരെ തൊഴില്‍നികുതി ഈടാക്കാം.
പുതിയ സ്ലാബുകള്‍, പഴയനിരക്ക് ബ്രാക്കറ്റില്‍
12,000 മുതൽ 17,999 രൂപ വരുമാനം: 320 രൂപ (120 രൂപ)
18,000 മുതൽ 29,990 രൂപ വരുമാനം : 450 രൂപ (180 രൂപ)
30,000 മുതൽ 44,999 രൂപ വരുമാനം : 600 രൂപ (300 രൂപ)
45,000 മുതൽ 99,999 രൂപ വരുമാനം : 750 രൂപ (450/600/750 രൂപ)