മലപ്പുറം : ചെറുകിട സംരംഭങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഒരുക്കാൻ വ്യവസായ വകുപ്പ് നടപ്പാക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഉൽപ്പാദന, സേവന വ്യവസായ സംരംഭങ്ങൾക്കുപുറമെ വ്യാപാരസ്ഥാപനങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുത്താം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇൻഷുറൻസ് പ്രീമിയത്തിൻ്റെ 50 ശതമാനം (പരമാവധി 5000 രൂപ വരെ) വ്യവസായ വകുപ്പിൽനിന്ന് തിരികെ ലഭിക്കും. പ്രകൃതിക്ഷോഭം, തീപിടിത്തം, മറ്റ് അപകടങ്ങൾ എന്നിവയോടൊപ്പം എം.എസ്.എം.ഇ യൂണിറ്റുകൾ എടുക്കുന്ന എല്ലാവിധ സുരക്ഷാ പോളിസികൾക്കും പദ്ധതി പ്രകാരം റീഫണ്ട് ലഭിക്കും. ഐ.ആർ.ഡി.എ അംഗീകരിച്ച സർക്കാർ ഇൻഷുറൻസ് കമ്പനികൾ, സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് എടുക്കുന്ന എല്ലാ പോളിസികളും പദ്ധതിക്കായി പരിഗണിക്കും. ഉദ്യം രജിസ്ട്രേഷൻ പോളിസി സർട്ടിഫിക്കറ്റ്, തുക ഒടുക്കിയ രേഖകൾ എന്നിവ സഹിതം താലൂക്ക് വ്യവസായ ഓഫീസിലോ ബ്ലോക്ക്/ നഗരസഭാ വ്യവസായ വികസന ഓഫീസർമാർ മുഖേനയോ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ താലൂക്ക് വ്യവസായ കേന്ദ്രങ്ങളില്‍ നിന്നും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും ലഭിക്കും.
ഫോൺ: 0483 2737405, 9188401710. http://msmeinsurance.industry.kerala.gov.in/ എന്ന പോർട്ടൽ വഴിയും അപേക്ഷിക്കാം.