ദുബായ്: ഹിജ്റ പുതുവർഷം പ്രമാണിച്ച് ഈ മാസം ഏഴ് (ഞായറാഴ്‌ച) യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോടുകൂടിയ പൊതു അവധി പ്രഖ്യാപിച്ചു. മനുഷ്യവിഭവ- സ്വദേശിവത്കരണ മന്ത്രാലയമാണ് മുഹറം ഒന്നിന് അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ സർക്കാർ, പൊതു, സ്വകാര്യ മേഖലയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഹിജ്റ വർഷം 1446ന്റെ ആരംഭമായിരിക്കും അന്ന്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഒമാനിലും ഞായാറാഴ്ച പൊതുഅവധിയായിരിക്കും. രാജ്യത്തെ സർക്കാർ, പൊതു, സ്വകാര്യ മേഖലയ്ക്കാണ് പൊതു അവധി പ്രഖ്യാപിച്ചത്. ഹിജ്റ വർഷത്തിലെ അവസാന മാസമായ ദുൽഹിജ്ജയുടെ മാസപ്പിറവി ജൂൺ എട്ടിനായിരുന്നു ദർശിച്ചതെന്നും അതുകൊണ്ട് ജൂലൈ ഏഴ് ആയിരിക്കും മുഹറം ഒന്നെന്ന് ഔഖാഫ്, മതകാര്യ വകുപ്പ് മന്ത്രാലയം അറിയിച്ചു.
മാസപ്പിറവി ദൃശ്യമായാൽ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ. ശനിയാഴ്‌ച രാത്രി മാസപ്പിറവി കണ്ടില്ലെങ്കിൽ തിങ്കളാഴ്ചയായിരിക്കും പൊതു അവധി.