- റിയാദ്: സൗദിയിലെ ബാർബർ ഷോപ്പുകളിൽ ടാറ്റു, ടാനിങ്, ലേസർ, അക്യൂപങ്‌ചർ എന്നിവയ്ക്കുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം എർപ്പെടുത്തിയതടക്കം പുതിയ നിയമങ്ങൾ ബാധകമാക്കിയതായി റിപ്പോർട്ട്. നഗര, ഗ്രാമകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള വിവിധ വ്യവസ്ഥകൾ വ്യക്തമാക്കിയത്. ഓരോ തവണയും ഉപയോഗത്തിനു ശേഷം ഉപകരണങ്ങൾ അണുവിമുക്തമാക്കണ്ടതാണ്. അവശ്യമായ സ്റ്റെറിലൈസിങ് ഉപകരണവും സ്ഥാപനത്തിൽ ഉണ്ടായിരിക്കണം.
