ശൈഖ് ഹംദാന്‍ യു.എ.ഇയുടെ പുതിയ ഉപ പ്രധാനമന്ത്രി

ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യു.എ.ഇയുടെ പുതിയ ഉപ പ്രധാനമന്ത്രിയായി നിയമിതനായി. യു.എ.ഇ വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും പുതിയ ഉപ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഫെഡറല്‍ ഗവണ്‍മെന്റില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയത് പ്രഖ്യാപിച്ചത്.

ശൈഖ് ഹംദാന് യു.എ.ഇയുടെ പ്രതിരോധ മന്ത്രി ചുമതല കൂടിയുണ്ട്. ശൈഖ് ഹംദാന്‍ ഇതിനകം ഫെഡറല്‍ സര്‍ക്കാരില്‍ ചേര്‍ന്നു.
ശൈഖ് ഹംദാന്‍ ജനങ്ങളെ സ്നേഹിക്കുന്ന നേതാവാണ്. ജനങ്ങള്‍ ശൈഖ് ഹംദാനെയും സ്നേഹിക്കുന്നു. യു.എ.ഇ ഗവണ്‍മെന്റിന് അദ്ദേഹമൊരു മികച്ച കൂട്ടിച്ചേര്‍ക്കലായിരിക്കുമെന്നും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ വലിയ സംഭാവനയാകുമെന്ന് വളരെയധികം ആത്മവിശ്വാസമുണ്ടെന്നും ശൈഖ് മുഹമ്മദ് എക്സില്‍ കുറിച്ചു.

നിലവില്‍ യു.എ.ഇയുടെ വിദേശ കാര്യ മന്ത്രിയായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ മറ്റൊരു ഉപ പ്രധാനമന്ത്രിയായും പ്രവര്‍ത്തിക്കുന്നതാണ്. യു.എ.ഇയുടെ വിദ്യാഭ്യാസ മന്ത്രിയായി സാറ അല്‍ അമീരി നിയമിതയായി. അവര്‍ മുന്‍പ് പൊതുവിദ്യാഭ്യാസ, നൂതന സാങ്കേതിക സഹ മന്ത്രിയായിരുന്നു. മനുഷ്യ വിഭവ, സ്വദേശിവത്കരണ മന്ത്രിയായ ഡോ. അബ്ദുല്‍ റഹ്‌മാന്‍ അല്‍ അവാര്‍ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ ആക്ടിംഗ് മന്ത്രിയായി പ്രവര്‍ത്തിക്കും.

വിദ്യാഭ്യാസ മന്ത്രിയായിരുന്ന അഹ്‌മദ് ബില്‍ഹൂല്‍ ഇനി കായിക മന്ത്രാലയത്തെ സേവിക്കും. ആലിയ അബ്ദുല്ല അല്‍ മസ്റൂഇയെ സംരംഭകത്വ സഹ മന്ത്രിയായി നിയമിച്ചു. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ ആലിയയ്ക്ക് മികച്ച അനുഭവമുണ്ടെന്നും, എമിറേറ്റുകള്‍ക്ക് സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് അവരുടെ പങ്കെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. സാമൂഹിക വികസന മന്ത്രാലയത്തെ ഉള്‍പ്പെടുത്തി വിദ്യാഭ്യാസമനുഷ്യ വിഭവ ശേഷി കൗണ്‍സിലും വിപുലീകരിച്ചു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *