ജിദ്ദ- ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജിദ്ദയിൽതന്നെ തിരിച്ചിറക്കി. ഒന്നര മണിക്കൂറിലേറെ പറന്ന ശേഷമാണ് വിമാനം തിരികെ ജിദ്ദ വിമാനത്താവളത്തിൽതന്നെ തിരിച്ചിറക്കിയത്.
ഇന്ന് രാവിലെ പത്തരക്ക് പറന്നുയർന്ന വിമാനം ഒന്നര മണിക്കൂറിന് ശേഷമാണ് തിരിച്ചെത്തിയത്.
വിമാനത്തിനകത്തുനിന്ന് ശബ്ദം കേട്ടതായും കരിഞ്ഞ മണം പുറത്തുവന്നതായും
യാത്രക്കാരിലൊരാൾ പോപ്പുലർ ന്യൂസിനോട് പറഞ്ഞു. വിമാനം സുരക്ഷിതമായി ജിദ്ദയിൽ ഇറക്കിയ ശേഷം യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.









