കൃത്യനിഷ്ഠയുടെ കാര്യത്തില്‍ സൗദി ദേശീയ വിമാന കമ്പനിയായ സൗദിയക്ക് ഒന്നാം സ്ഥാനം

ജിദ്ദ : ജൂണ്‍ മാസത്തില്‍ ലോകത്ത് ഫ്‌ളൈറ്റ് സമയത്തിലെ കൃത്യനിഷ്ഠയുടെ കാര്യത്തില്‍ സൗദി ദേശീയ വിമാന കമ്പനിയായ സൗദിയക്ക് ഒന്നാം സ്ഥാനം. വിമാന സര്‍വീസുകള്‍ നിരീക്ഷിക്കുന്ന സ്വതന്ത്ര ഏജന്‍സിയായ സിറിയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സൗദിയ ഒന്നാം സ്ഥാനത്തെത്തിയത്. ടേക്ക് ഓഫ് സമയത്തില്‍ 88.73 ശതമാനവും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സമയത്തില്‍ 88.22 ശതമാനവും കൃത്യനിഷ്ഠയാണ് സൗദിയ കഴിഞ്ഞ മാസം കൈവരിച്ചത്. ലോകത്തെ നാലു ഭൂഖണ്ഡങ്ങളിലെ 100 ലേറെ നഗരങ്ങളിലേക്ക് 16,133 സര്‍വീസുകളാണ് സൗദിയ കഴിഞ്ഞ മാസം നടത്തിയത്. ഹജും വേനലവധിക്കാലവും ഒത്തുവന്നതിനാല്‍ സൗദിയയെ സംബന്ധിച്ചേടത്തോളം പീക്ക് സീസണ്‍ ആയ ജൂണ്‍ മാസത്തിലാണ് ഈ നേട്ടം കമ്പനി കൈവരിച്ചത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഫ്‌ളൈറ്റ് ഷെഡ്യൂളിംഗിന്റെ തുടര്‍ച്ചയായ വികസനത്തിലൂടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള മികച്ച ഡിജിറ്റല്‍ പരിഹാരങ്ങളും സംവിധാനങ്ങളും നല്‍കുന്നതിലൂടെയും പ്രകടനത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും ഉയര്‍ത്തിയാണ് പുതിയ നേട്ടം കൈവരിച്ചതെന്ന് സൗദിയ ഗ്രൂപ്പ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു. ഫ്‌ളൈറ്റ് സമയത്തിന്റെ കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ഉയര്‍ന്ന നിലവാരം കാത്തുസൂക്ഷിക്കാന്‍ വലിയ പ്രയത്‌നങ്ങള്‍ ആവശ്യമാണ്. കാലാവസ്ഥാ സാഹചര്യം, ഉയര്‍ന്ന താപനില, സാങ്കേതിക തകരാറുകള്‍, എയര്‍പോര്‍ട്ടുകളിലെ സാഹചര്യങ്ങള്‍ പോലെ വ്യോമയാന വ്യവസായ മേഖലയിലെ നിരവധി വെല്ലുവിളികള്‍ ഇതിന് തരണം ചെയ്യേണ്ടതുണ്ട്.

ദേശീയ വിമാന കമ്പനി പ്രകടന മികവ് തുടരുന്നതിന് സൗദിയയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഡയറക്ടര്‍ ജനറല്‍ നന്ദി പറഞ്ഞു. ഫ്‌ളൈറ്റ് സമയത്തിന്റെ കൃത്യനിഷ്ഠയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ എല്ലാ മാസങ്ങളിലും ലോകത്തെ ഏറ്റവും മികച്ച പത്തു വിമാന കമ്പനികളില്‍ ഒന്നായി സൗദിയ തുടര്‍ന്നു. മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ഓപ്പറേഷന്‍സ് സെന്റര്‍ വഴിയാണ് സൗദിയയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *