ഇസ്രയേൽ – ഇറാൻ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ ടെൽ അവീവിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയത് നീട്ടി. മധ്യ പൂർവ്വേഷ്യയിൽ സമാധാന സാഹചര്യം ഉടലെടുക്കുന്നത് വരെ ഇസ്രയേലിലേക്ക് തങ്ങളുടെ വിമാനങ്ങൾ സർവീസ് നടത്തില്ലെന്നാണ് വിമാനക്കമ്പനി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് സമൂഹ മാധ്യമമായ എക്സിൽ എയർ ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും കമ്പനി വ്യക്തമാക്കുന്നു