യാത്രയ്ക്കിടെ ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം; മലയാളിക്കെതിരെ കേസ്

ബഹ്റെെൻ : യാത്രയ്ക്ക് ഇടയിൽ ആകാശത്ത് വെച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെന്ന് കേസിൽ കുടുങ്ങി മലയാളി യുവാവ്. എയർപോർട്ട് പൊലീസാണ് കാസർകോട് ബോവിക്കാനം സ്വദേശി ടി. സുധീഷിന്റെ (36) ൻരെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ആണ് കേസിന് ആസ്പതമായ സംഭവം ഉണ്ടായത്. ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെന്നതാണ് ഇയാൾക്കെതിരെ എടുത്തിരിക്കുന്ന കേസ്.

ദമാമിൽനിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുകയായിരുന്നു വിമാനം. വിമാനത്തിന്റെ പിറകിലെ എക്സിറ്റ് വാതിലിന്റെ അടുത്താണ് ഇദ്ദേഹം ഇരുന്നിരുന്നത്. ഈ വാതിൽ തുറക്കാൻ ശ്രമിച്ചു. യുവാവിന്റെ പ്രവൃത്തി വിമാനത്തിന്റെ സുരക്ഷയെ അപകടത്തിലാക്കി എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധിയുടെ പരാതി.പിന്നീട് വിമാനം ലാന്റ് ചെയ്ത് ഇയാളെ സ്റ്റേഷനിൽ ഹാജറാക്കി. ഇയാൾ എന്താനാണ് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചത് എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

അതേസമയം, പ്രവാസികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആണ് നോർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാട്ടിലെത്തിയ പ്രവാസികൾക്ക് ഇവിടെ എന്തെങ്കിലും സംരംഭം തുടങ്ങുന്നതിന് വേണ്ടി ലോൺ ലഭ്യമാകുന്നത് ലഘൂകരിക്കുന്ന തരത്തിലുള്ള പദ്ധതി അടിത്തിടെ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാമ്പില്‍ 3.72 കോടി യുടെ വായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. പാളയം ഹസ്സന്‍ മരക്കാര്‍ ഹാളില്‍ (വിവേകാനന്ദ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്) സംഘടിപ്പിച്ച ക്യാമ്പില്‍ 117 പ്രവാസിസംരംഭകരാണ് പങ്കെടുക്കാനെത്തിയത്. ഇവരില്‍ 60 പേരുടെ പദ്ധതികള്‍ക്കാണ് വായ്പകള്‍ ലഭ്യമാകുക.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമായിരുന്നു ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും സഹായിക്കുന്നതാണ് പദ്ധതി. അർഹരായ പ്രവാസികൾക്ക് അപേക്ഷിക്കാവുന്നതാണ്. മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ലോൺ പാസാകും.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *