സൗദിയിൽ പഠനോപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ കർശന പരിശോധന

ജിദ്ദ : പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ നോട്ടുപുസ്തകങ്ങളും സ്‌കൂള്‍ ബാഗുകകളും മറ്റു പഠനോപകരണങ്ങളും വില്‍ക്കുന്ന ബുക് സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും വാണിജ്യ മന്ത്രാലയം ശക്തമായ പരിശോധനകള്‍ നടത്തുന്നു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

പഠനോപകരണങ്ങളുടെയും ഉല്‍പന്നങ്ങളുടെയും ബദല്‍ കമ്പനികള്‍ പുറത്തിറക്കുന്ന ഉല്‍പന്നങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താനും വില്‍പനക്ക് പ്രദര്‍ശിപ്പിച്ച ഉല്‍പന്നങ്ങളില്‍ വില രേഖപ്പെടുത്തിയിട്ടുണ്ടെന്നും വില്‍പനക്ക് പ്രദര്‍ശിപ്പിച്ച റാക്കില്‍ രേഖപ്പെടുത്തിയ വിലയും കൗണ്ടറില്‍ ഈടാക്കുന്ന വിലയും തമ്മില്‍ വ്യത്യാസമില്ലെന്നും ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറബിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പുവരുത്താനുമാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്.

ഓഫറുകളുടെയും ഡിസ്‌കൗണ്ടുകളുടെയും നിയമസാധുതയും വാണിജ്യ മന്ത്രാലയ നിയമങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്നും പരിശോധനകള്‍ക്കിടെ ഉറപ്പുവരുത്തുന്നു. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതായും വാണിജ്യ മന്ത്രാലയം പറഞ്ഞു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *