പാസ്പോർട്ടിന് അപേക്ഷിച്ചിട്ടുണ്ടോ ? ഇങ്ങനെയൊരു മെസേജ് കിട്ടിയാൽ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി പൊലീസ്

പാസ്പോർട്ടിന് അപേക്ഷിച്ചിട്ടുണ്ടോ ? ഇങ്ങനെയൊരു മെസേജ് കിട്ടിയാൽ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി പൊലീസ്

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

പാസ്‍പോർട്ടിന് അപേക്ഷ നൽകിയവരെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ. പോലീസ്

ഈ ലിങ്കിൽ ക്ലിക്ക് ചെയാൽ പാസ്‍പോർട്ട് പെട്ടെന്നും തന്നെ വീട്ടിലെത്തും എന്നത് പോലുള്ള വാഗ്ദാനങ്ങളുമായി തട്ടിപ്പ് സന്ദേശങ്ങൾ എത്തിയേക്കാം.

എന്നാൽ ഇത്തരം സന്ദേശങ്ങളെ പൂർണമായും അവഗണിക്കണം. പാസ്പോർട്ടുമായി ബന്ധപെട്ട ഏത് പ്രവർത്തനത്തിനും പാസ്‍പോർട്ട് ഓഫീസുമായി ബന്ധപെടുകയാണ് വേണ്ടതെന്ന് പൊലീസ് പറയുന്നു.

നിങ്ങൾ പ്രവേശിക്കുന്നതും അപേക്ഷിക്കുന്നതും ഇടപാടുകൾ നടത്തുന്നതും ഔദ്യോഗിക വെബ്‍സൈറ്റ് വഴി തന്നെയാണോ എന്ന് ഉറപ്പാക്കാൻ വെബ്സൈറ്റിന്റെ വിലാസം ശ്രദ്ധയോടെ പരിശോധിക്കണം.

വ്യാജ വെബ്‍സൈറ്റുകൾ കണ്ടെത്തുകയാണെങ്കിൽ സഞ്ചാർ സാഥി എന്ന സൈറ്റിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയോ അറിയിക്കാം.

സൈബർ തട്ടിപ്പിന് ഇരയായി സാമ്പത്തിക നഷ്ടം സംഭവിച്ചാൽ ഉടൻതന്നെ 1930 എന്ന നമ്പരിൽ റിപ്പോർട്ട് ചെയ്യുകയും വേണം.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *