കൊണ്ടോട്ടി- കരിപ്പൂർ വിമാനതാവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എമർജൻസി ലാന്റിംഗ് നടത്തി.
ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസാണ് എമർജൻസി ലാന്റിംഗ് നടത്തിയത്. ബ്ലൂ ഹൈഡ്രോളിക് ഫെയിലിയർ എന്ന സാങ്കേതിക പ്രശ്നമാണ് എമർജൻസി ലാന്റിംഗിന് ഇടയാക്കിയത്. വൻ ദുരന്തമാണ് ഒഴിവായത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്.