സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

മഞ്ഞപ്പിത്തം പടരുന്നു. ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ജൂൺ മാസത്തിൽ മാത്രം അഞ്ച് മരണം. രോഗം ബാധിച്ചവരിൽ ഏറെയും യുവാക്കളാണ്. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഈ മാസം മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 690 പേർക്ക്
മലപ്പുറം ജില്ലയില്‍ മാത്രം ആറായിരത്തിനടുത്ത് ആളുകളിലേക്ക് മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍. നേരത്തെ വ്യാപനം ഉണ്ടായപ്പോള്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാരണം കേസുകള്‍ കുറഞ്ഞുവന്നിരുന്നു. നിലവില്‍ ആര്‍ക്കും ഗുരുതരമായ രോഗാവസ്ഥയില്ല.
പനി ബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടായി. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഡെങ്കി, എലിപ്പനി കേസുകളിലും വർദ്ധനവുണ്ട്. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *