ഒൻപത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി

ന്യൂ ഡൽഹി : ഒമ്പത് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജസ്ഥാന്‍, തെലങ്കാന, സിക്കിം, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, മഹാരാഷ്ട്ര, പഞ്ചാബ്-ചണ്ഡീഗഡ്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഗവര്‍ണമാരെ നിയമിച്ചത്.

ഹരിഭാഗു കിസന്‍ റാവു ബാഗ്‌ഡെയാണ് രാജസ്ഥാന്‍ ഗവര്‍ണര്‍. ജിഷ്ണു ദേവ് വര്‍മയെ തെലങ്കാന ഗവര്‍ണറായും ഓം പ്രകാശ് മാത്തൂറിനെ സിക്കിമിലും സന്തോഷ് കുമാര്‍ ഗാങ്വാറിനെ ജാര്‍ഖണ്ഡിലും രമണ്‍ ദേകയെ ഛത്തീസ്ഗഡിലും നിയമിച്ചു. അസം ഗവര്‍ണറായ ലക്ഷമണ്‍ പ്രസാദ് ആചാര്യയ്ക്ക് മണിപ്പുര്‍ ഗവര്‍ണറുടെ അധികച്ചുമതലയും നല്‍കിയിട്ടുണ്ട്.

  1. റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *