തബൂക്ക്: സൗദിയിൽ വാഹനപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. തബൂക്കിലെ അൽ ഉല റോഡിൽ വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിന് തീ പിടിച്ചതായാണ് പ്രാഥമിക വിവരം. അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ച മലയാളികൾ. മറ്റു മൂന്ന് പേർ സൗദി പൗരൻമാരാണെന്നാണ് പ്രാഥമിക വിവരം.അതേ സമയം കൂടുതൽ പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
മദീനയിലെ കാർഡിയാക് സെന്ററിൽനിന്ന് അൽ ഉല സന്ദർശനത്തിനായി പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്.