നിയമനം.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് ഡ്രൈവർ കം അറ്റൻഡന്റിനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ പത്താംക്ലാസ് യോഗ്യതയുള്ളവരും എൽ.എം.വി. ഡ്രൈവിങ്ലൈസൻസുള്ളവരുമായിരിക്കണം.
താത്പര്യമുള്ളവർ ജൂലായ് 11-ന് രാവിലെ 10.30-ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
നിയമനം സെന്റർ ഫോർ മാനേജ്‌മെൻ്റ് ഡിവലപ്മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേക്കോ ആയിരിക്കും.