പ്ലസ് വൺ സീറ്റ് ക്ഷാമം ഗവ: തീരുമനം സ്വാഗതാർഹം

കോഴിക്കോട്:മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുവാൻ അധിക ബാച്ച് അനുവദിക്കുമെന്നുള്ള  വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടിയുടെ പ്രഖ്യാപനത്തെ മലബാർ ഡെവലപ്മെന്റ് ഫോറം ( എം.ഡി. എഫ്) സ്വാഗതം ചെയ്തു.           ഏറെക്കാലമായി വിദ്യാഭ്യാസ രംഗത്ത് മലബാർ നേരിടുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി എം.ഡി. എഫ്. അടക്കമുള്ള രാഷ്ട്രീയ ബഹുജന യുവജന സംഘടനകൾ നടത്തിയ പ്രക്ഷോഭത്തിന്റെ വിജയമാണെന്നും  മന്ത്രിയുടെ പ്രഖ്യാപനത്തോടെ ഈ വിഷയത്തിൽ ശാശ്വത പരിഹാരം അടിയന്തിരമായി കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പിന് സാധിക്കട്ടെയെന്ന് കമ്മറ്റി യോഗം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ആക്ടിംഗ് പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു. ചെയർമാൻ യു.എ.നസീർ , രക്ഷാധികാരി സഹദ് പുറക്കാട്, ഗുലാം ഹുസൈൻ കൊളക്കാടൻ,എസ്.എ.അബൂബക്കർ , ഫ്രീഡാ പോൾ, അൻസാരി കണ്ണൂർ, പ്രസംഗിച്ചു. ജനറൽ സെക്രട്ടറി നിസ്താർ ചെറുവണ്ണൂർ സ്വാഗതവും കരീം വളാഞ്ചേരി നന്ദിയും പറഞ്ഞു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *