
ലുലു മാളില്‍ ഡിസ്കൗണ്ട് സെയിൽ; 41 മണിക്കൂർ നോൺ-സ്റ്റോപ്പ് ഷോപ്പിങ്ങ്;
രാവിലെ 9 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 3 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും
കൊച്ചി: ലുലു മാളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഫര്‍ സെയിലിന് വ്യാഴാഴ്ച തുടക്കം. ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിങ് ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഓഫർ സെയിലാണ് ജൂലൈ നാല് മുതൽ ഏഴ് വരെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും പാലക്കാട്ടെയും ലുലു മാളുകളിൽ നടക്കുന്നത്.
ഈ ദിവസങ്ങളില്‍ അഞ്ഞൂറിലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കടക്കം അന്‍പത് ശതമാനം ഇളവാണ് ഉപയോക്താക്കാള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ലാപ്ടോപ്, മൊബൈല്‍ ഫോൺ, ടിവി, അവശ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും വന്‍ വിലക്കിഴിവുണ്ടാകും.









