മലയാളികൾക്ക് ഇപ്പോൾ ഇഷ്ടം ബീഫും പോർക്കും മലയാളികൾ ഒരു വർഷം അകത്താക്കുന്നത് 2.7ലക്ഷം ടൺ ബീഫ്

കൊച്ചി : ബിരിയാണി എന്നാൽ മട്ടനോ ചിക്കനോ? എന്ന് ചോദിക്കുന്ന കാലം മാറി. ബിരിയാണിച്ചെമ്പ് ഉൾപ്പെടെ മാംസാഹാര പ്രിയരായ മലയാളികളുടെ അടുക്കളയിൽ മട്ടനെയും ചിക്കനേയും പിൻതള്ളി ബീഫും പോർക്കും ആധിപത്യമുറപ്പിക്കുന്നതായി സ്ഥിതിവിവര കണക്കുകൾ.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

കേരളത്തിൽ ഒരുവർഷം 28ലക്ഷം കന്നുകാലികളേയും 2ലക്ഷം പോർക്കിനെയും മാംസാവശ്യത്തിനായി കശാപ്പുചെയ്യുന്നുവെന്നാണ് കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം മന്ത്രാലയം ഈ വർഷം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത്. ബീഫിന്റെ ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് 60ശതമാനം വർദ്ധിച്ചപ്പോൾ പോർക്കിന്റെ കാര്യത്തിൽ 100ശതമാനമാണ് വർദ്ധന. അതായത്. 2018ൽ 21ലക്ഷം കന്നുകാലികളെ (കാള, എരുമ, പോത്ത്) കശാപ്പുചെയ്തെപ്പോൾ 2020-21ൽ അത് 28.3ലക്ഷമായി ഉയർന്നു. പോർക്കിന്റെ കാര്യത്തിൽ 98000ൽ നിന്ന് 2ലക്ഷത്തിലേക്കാണ് വർദ്ധന. അതേസമയം ആടും കോഴിയും വിപണിയിൽ കൂപ്പുകുത്തുകയും ചെയ്തു.
2018ൽ 11.9കോടി ബ്രോയ്ലർ കോഴികളെ അകത്താക്കിയ മലയാളി 2020-21ൽ ഉപയോഗിച്ചത് 10.7 കോടി എണ്ണം മാത്രമാണ്. ഇറച്ചിക്കുവേണ്ടി കശാപ്പുചെയ്ത ആടുകളുടെ എണ്ണം 17ലക്ഷത്തിൽ നിന്ന് 11.5ലക്ഷമായി കുറഞ്ഞു. ആരോഗ്യപ്രശ്നങ്ങളും കുറഞ്ഞചെലവിൽ കൂടുതൽ പോഷകാംശവും പ്രതീക്ഷിച്ച് പച്ചക്കറികൾ ഉപയോഗിച്ചിരുന്നവർപോലും പോത്തും പന്നിയും മതിയെന്ന് കരുതുന്ന സാഹചര്യമാണ് നിലവിലുള്ളത്. കീടനാശിനിയുടെയും രാസവളത്തിന്റെയും അമിതസ്വാധീനവും വിലവർദ്ധനയുമാണ് പച്ചക്കറിയോട് വിടപറയിപ്പിക്കുന്നതെങ്കിൽ അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനിയും ഇറച്ചിയുടെ വിലവർദ്ധനവുമാകാം ആടും കോഴിയും വേണ്ടെന്ന് വയ്ക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

ബീഫിൽ മുമ്പൻ കേരളം

ബീഫ് ഉപയോഗത്തിൽ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ബഹുദൂരം മുമ്പിലാണ്. മലയാളികൾ ഒരുവർഷം ശരാശരി 2.7ലക്ഷം ടൺ ബീഫ് അകത്താക്കുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 51,000 ടണ്ണും, കർണ്ണാടകയിൽ 12,000 ടണ്ണുമാണ് ഉപഭോഗം.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *