പാലക്കാട് : അതിരാവിലെ മങ്കര പുള്ളോട് ഭാര്യ നൂർജഹാനും അവരുടെ ഉമ്മ മറിയയും മകനായ സൽമാൻ ഫാരിസും താമസിക്കുന്ന വീടിന്നു ചുറ്റും ഡീസൽ ഒഴിച്ച് നൂർജഹാൻ്റെ ഭാർത്താവായ ഫാറൂക്ക് തീ വെച്ച് കൊല്ലാൻ ശ്രമിച്ചു.
ദുർഗന്ധം വന്നതോടെ പന്തികേട് തോന്നിയ നൂർജഹാൻ്റെ ഉമ്മ പേരക്കുട്ടി സൽമാനെ വിളിച്ച് സംശയം അറിയിച്ചു. തുടർന്ന് സൽമാൻ വീടിൻ്റെ ഓട് മാറ്റി പുറത്ത് കടന്നു അതേ സമയം ഭർത്താവായ ഫാറൂഖ് കൈനരമ്പ് മുറിച്ച് സുചിമുറിയിൽ അവശനിലയിൽ കിടക്കുന്നത് കാണുകയായിരുന്നു.
ഉടൻ മറ്റുള്ളവരെ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ മങ്കര പോലീസ് സ്റ്റേഷനിലെ റഫീക്, മണികണ്ഠൻ, ഷൈബു എന്നീ പോലീസുകാരും ഹോംഗാഡും കൂടാതെ ക്രിട്ടിക്കൽ കെയർ… അർഷാദ് തേനുരും, അൻസാരിയും സംഭവസ്ഥലത്തെത്തി കൈനരമ്പ് മുറിച്ച് അവശനിലയിൽ കിടക്കുന്ന ഫാറൂക്കിനെ ഉടൻ തന്നെ പത്തിരിപ്പാല സത്യ ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു.
റിപ്പോർട്ട് :- അബ്ദുൽ റഹീം പൂക്കത്ത്