ബസ് കാത്തിരുന്ന് മടുത്തപ്പോള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ഓടിച്ച് വീട്ടിലേക്ക്; യുവാവ് പിടിയില്‍

 

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

പുനലൂര്‍: അര്‍ധരാത്രിയില്‍ ബസ് കാത്തുനിന്നു മടുത്ത യുവാവ് ഒടുവില്‍ ചെയ്തത് അറ്റകൈ പ്രയോഗം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് ഓടിച്ചു വീട്ടിലേക്കു പുറപ്പെട്ടു. എന്നാല്‍, സംഭവം ശ്രദ്ധയില്‍പ്പെട്ട ഹൈവേ പോലീസ് പ്രതിയെ കൈയോടെ പൊക്കി. പുനലൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണു സംഭവം. ലോറി ഡ്രൈവര്‍ കൂടിയായ തെന്മല ഉറുകുന്ന് ആര്യ ഭവനില്‍ ബിനീഷ്‌കുമാര്‍ (23) ആണു പിടിയിലായത്.

 

വീട്ടിലേക്കു പോകാന്‍ സ്റ്റാന്‍ഡില്‍ ഏറെനേരം കാത്തു നിന്നപ്പോഴാണു ഡിപ്പോയ്ക്കു സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ആര്‍എഎ 121 ാം നമ്പര്‍ വേണാട് ഓര്‍ഡിനറി ബസ് ബിനീഷ് കുമാറിന്റെ ശ്രദ്ധയില്‍പെട്ടത്. പിറ്റേന്നു രാവിലെ തിരുവനന്തപുരത്തേക്കു പുറപ്പെടാന്‍ ഒതുക്കിയിട്ടതായിരുന്നു ബസ്

 

ഈ ഭാഗത്തു വെളിച്ചം കുറവായിരുന്നു. ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റാര്‍ട്ട് ആകുന്ന രീതിയിലായിരുന്നു ബസ്സിന്റെ സംവിധാനം. പിന്നെ വേറൊന്നും ആലോചിക്കാതെ ബസ് ഓടിച്ചു വീട്ടിലേക്കു പുറപ്പെട്ടു. പുനലൂര്‍ തൂക്കുപാലത്തിനു സമാന്തരമായ വലിയ പാലം പിന്നിട്ടു ടിബി ജങ്ഷനിലേക്കു പോകവേ, ഹെഡ് ലൈറ്റ് ഇല്ലാതെ പാഞ്ഞുവരുന്ന ബസ് ഹൈവേ പൊലീസ് കണ്ടു.

 

അവര്‍ കൈ കാണിച്ചെങ്കിലും ബിനീഷ് നിര്‍ത്താതെ ഓടിച്ചു പോയി. റൂട്ട് മാറ്റിപ്പിടിച്ച് ഐക്കരക്കോണം റോഡിലൂടെ പാഞ്ഞു. ഒരു കിലോമീറ്ററോളം ഓടിച്ച ശേഷം ബസ് നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് പോലീസ് ഓവര്‍ടേക്ക് ചെയ്ത് ബിനീഷിനെ പിടികൂടിയത്. ബസും കസ്റ്റഡിയിലെടുത്തു. 30 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ബസ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനു പുനലൂര്‍ പൊലീസ് കേസെടുത്തു ബിനീഷിനെ റിമാന്‍ഡ് ചെയ്തു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *