ഭര്‍ത്താവ് സ്ഥാനമൊഴിയുമ്പോള്‍ ഭാര്യ ചീഫ് സെക്രട്ടറിയാവുന്നു; അത്യപൂര്‍വ്വം, കേരളചരിത്രത്തിലാദ്യം

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ ഭാര്യ പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ സേവനകാലാവധി ആഗസ്റ്റ് 31ന് അവസാനിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശാരദാ മുരളീധരനെ വി വേണുവിന്റെ പിന്‍ഗാമിയായി തീരുമാനിച്ചത്. സംസ്ഥാനത്തെ അന്‍പതാമത് ചീഫ് സെക്രട്ടറിയും ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയുമാണ് ശാരദാ മുരളീധരന്‍. സംസ്ഥാനത്ത് ആദ്യമായാണ് സ്ഥാനമൊഴിയുന്ന ഭര്‍ത്താവിന്റെ പിന്‍ഗാമിയായി പങ്കാളി ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്.1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍
സൗജന്യ ഓണക്കിറ്റ്
2024 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും 13 ഇനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിന് 34.29 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷന്‍കടകള്‍ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും നല്‍കും.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളൂകളില്‍ അധിക തസ്തികകള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളൂകളില്‍ 2023-2024 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തികനിര്‍ണ്ണയ പ്രകാരം, സര്‍ക്കാര്‍ മേഖലയിലെ 513 സ്‌കൂളുകളിലായി 957 അധിക തസ്തികകളും, 699 എയ്ഡഡ് സ്‌കൂളുകളിലായി 1368 അധിക തസ്തികകളും അനുവദിക്കും. ആകെ 1212 സ്‌കൂളുകളില്‍ നിന്നും 2325 അധ്യാപക, അനധ്യാപക അധികതസ്തികകളാണ് അനുവദിക്കുക. പ്രതിമാസം 8,47,74,200 രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകും. 2023 ഓക്ടോബര്‍ ഒന്ന് മുതലാണ് പ്രാബല്യം.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *