കോഴിക്കോട്: രാമനാട്ടുകര ഫ്ലൈ ഓവറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയം. ഫറോക്ക് പൊലീസ് സംഭവസ്ഥലത്തെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് രാവിലെയായിരുന്നു യുവാവിനെ രാമനാട്ടുകര ഫ്ലൈ ഓവറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ദേഹത്ത് ഒരു കല്ലുകൂടെ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ കൊലപാതകമാണെന്നുള്ള സംശയത്തിലാണ് പൊലീസ്. ഫറോക്ക് പൊലീസ് അന്വേഷണം തുടങ്ങി.