കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിൽ സ്വിഗ്ഗി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് ഉമ്മളത്തൂർ സ്വദേശി മിഥുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണ വിതരണത്തിന് പോകുന്ന വഴി വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് സൂചന.