അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി ലോറി ഉടമകൾ. മാർച്ച് രണ്ടാംവാരം മുതൽ പണി മുടക്കിയുള്ള പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ലോറിയുടമ സംഘടനകളും സംയുക്ത ട്രേഡ്യൂണിയൻ സംഘടനകളും അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ദീർഘ കാലത്തെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നതെന്ന് ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ പ്രസ്താവനയിൽ പറയുന്നു.ലോറികളുടെ മിനിമം വാടക, കിലോമീറ്റർ വാടക,ഹാൾട്ടിങ് വാടക എന്നിവ സംബന്ധിച്ചുള്ള കമ്മിറ്റി നിർദേശങ്ങൾ നടപ്പിൽ വരുത്തുക, ചരക്കു വാഹനങ്ങളിൽ നിന്ന് ഈടാക്കുന്ന അട്ടിക്കൂലി–മറിക്കൂലി, കെട്ടുപൈസ എന്നിവ നിർത്തലാക്കുക, ഓവർലോഡ്, ഓവർഹൈറ്റ് ലോഡ്എന്നിവനിയന്ത്രിക്കുക, ഡ്രൈവറുടെലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഒഴിവാക്കുക, ടിപ്പർ ലോറികൾക്ക്ഏർപെടുത്തിയിട്ടുള്ള സമയനിയന്ത്രണം എടുത്തുകളയുകതുടങ്ങിയവഉൾപ്പെടെയുള്ളആവശ്യങ്ങളാണ് ലോറി ഉടമകൾ സർക്കാരിനോട്ആവശ്യപ്പെട്ടിട്ടുള്ളത്